Piravom Church | പിറവം പള്ളിയിൽ കോടതിവിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് സർക്കാർ

2018-12-12 27

പിറവം പള്ളിയിൽ കോടതിവിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാരിൻറെ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ആണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വിശ്വാസികളുടെ ആത്മഹത്യ ഭീഷണിയും വസ്തുവകകളുടെ നാശവും കണ്ടാണ് പോലീസ് പിറവത്ത് നിന്ന് പിൻവാങ്ങിയത് എന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം ശബരിമലയിൽ പ്രതിഷേധക്കാരെ തല്ലിയോടിച്ച പോലീസ് പിറവം പള്ളിയിൽ എടുത്ത സമീപനത്തിന് നേരെ രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്

Videos similaires